കിടപ്പുരോഗിക്ക് ആശ്വാസവുമായി സന്നദ്ധ പ്രവർത്തകർ

നടുവണ്ണൂർ: പ്രളയ ദുരിതത്തെത്തുടർന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ മുണ്ടുനട പ്രദേശത്ത് കിടപ്പു രോഗി ഒറ്റപ്പെട്ടു. കിടപ്പു രോഗിയായ മുണ്ടുനട ശങ്കരനെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. സന്നദ്ധ സേനയായ രാജീവ് ബ്രിഗേഡ് അംഗങ്ങളായ ക്യാപ്റ്റൻ ഹനീഫ വാകയാട്, ട്രസ്​റ്റ്​ അംഗം അലി തേവടത്ത്, അശ്വന്ത് കിഴക്കേടത്ത്, ഇ.എം. യൂസഫ്, സതീശൻ തച്ചിനാനി, മുൻഗ്രാമ പഞ്ചായത്ത് മെംബർ കൃഷ്ണദാസ് ചീടത്തിൽ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.