പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഉപവാസം

പേരാമ്പ്ര: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ ആക്​ഷൻ കൗൺസിലി​ന്‍റെ ആഭിമുഖ്യത്തിൽ അലോട്ട്​മൻെറ് ലഭിക്കാത്ത വിദ്യാർഥികളും രക്ഷിതാക്കളും പേരാമ്പ്രയിൽ ഉപവാസം നടത്തി. സി. എച്ച്. ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഡി.സി.സി പ്രസിഡൻറ് അഡ്വ: പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ആക്​ഷൻ കൗൺസിൽ ചെയർമാൻ പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ അംഗം യു.സി. ഹനീഫ അധ്യക്ഷത വഹിച്ചു. ആക്​ഷൻ കൗൺസിൽ കൺവീനർ ചിത്രരാജൻ, കെ.പി.എസ്.ടി. എ സംസ്ഥാന വൈസ് പ്രസിഡൻറ്​ പി. കെ. അരവിന്ദൻ, കാവിൽ പി. മാധവൻ, സത്യൻ കടിയങ്ങാട്, എസ്. കെ. അസ്സൈനാർ, പി. രാമചന്ദ്രൻ, എ. വിനോദ് കുമാർ, റസാഖ് പാലേരി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം ഇസഡ്. എ. സൽമാൻ, അരുൺ കിഴക്കയിൽ, വിദ്യാർഥി പ്രതിനിധികളായ അഹ്​ലം അബ്​ദുല്ല, നിരഞ്ജൻ, കെ. അനൂപ് കുമാർ, സവാദ് തെരുവത്ത്, ലത്തീഫ് വെള്ളിയൂർ എന്നിവർ സംസാരിച്ചു. Photo: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ ആക്​ഷൻ കൗൺസിലി​ന്‍റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ നടത്തിയ ഉപവാസം ഡി.സി.സി പ്രസിഡൻറ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.