പ്രസാദ് കൈതക്കലിന് കലാകൈരളി പുരസ്​കാരം

ഉള്ള്യേരി: പുതിയറ കലാകൈരളി കലാസാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രസാദ് കൈതക്കൽ രചിച്ച 'പുത്തോലയും കരിയോലയും' എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. ഓർമ-അനുഭവം വിഭാഗത്തിലാണ് പുരസ്കാരം. ടി.ടി. സരോജിനി, റസൽ ഷാഹുൽ, കണ്ണനല്ലൂർ ബാബു, നാസർ മുതുകാട്, സൗദ റഷീദ്, സദൻ കൽപത്തൂർ, വി.കെ. വസന്തൻ വൈജയന്തിപുരം, ബിന്ദു വെങ്ങാട് തുടങ്ങിയവരും വിവിധ മേഖലയിൽ പുരസ്കാരങ്ങൾ നേടി. ഒക്​ടോബർ 30ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.പി അബ്​ദുൽ സമദ് സമദാനി എം.പി പുരസ്കാരങ്ങൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.