വിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു കൊടിയത്തൂർ: കാരക്കുറ്റി ഈസ്​റ്റ്​ വാലി റസിഡൻസി​ൻെറ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഈസ്​റ്റ്​ വാലി സെക്രട്ടറി എ.പി. അബൂട്ടി അധ്യക്ഷത വഹിച്ചു. മമ്പാട് എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ അനസ് എടാരത്ത് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.ടി. അബ്​ദുൽ മജീദ്, കെ.ടി. മെഹബൂബ് എന്നിവർ സംസാരിച്ചു. വി.ടി. ബിഷർ അമീൻ സ്വാഗതവും നിസാർ ഇല്ലക്കണ്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.