വീടി​ന്‍റെ ചുറ്റുമതിൽ തകർന്നു

ബാലുശ്ശേരി: കനത്ത മഴയിൽ ചുറ്റുമതിൽ തകർന്നു വീട് അപകടാവസ്ഥയിൽ. ബാലുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിൽപെട്ട തഞ്ചാലക്കുന്നിൽ കരുണാകര​ൻെറ ഇരു നില വീടി​ൻെറ മുറ്റവും ചുറ്റുമതിലുമാണ് ശക്തമായ മഴയിൽ ഇടിഞ്ഞു തകർന്നത്. ഇന്നലെ ഉച്ചയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. രാവിലെ മുതൽ തുടർച്ചയായി മഴ പെയ്തിരുന്നു. മുറ്റത്തെ മണ്ണടക്കം മതിൽ ഇടിഞ്ഞതോടെ വീടി​ൻെറ തറ അപകടാവസ്ഥയിലായി. വാർഡ് മെംബർ യു.കെ. വിജയൻ വീട് സന്ദർശിച്ചു. cap കനത്ത മഴയിൽ ചുറ്റുമതിൽ തകർന്ന്​ അപകടാവസ്ഥയിലായ തഞ്ചാലക്കുന്നുമ്മൽ കരുണാകര​ന്‍റെ വീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.