​ബസും വാനും കൂട്ടിയിടിച്ച്​ വാൻ ഡ്രൈവർ മരിച്ചു

കണ്ണൂർ: മേലെചൊവ്വയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച്​ വാൻ ഡ്രൈവർ മരിച്ചു. ആറ്റടപ്പ നൂഞ്ഞിങ്കാവ്​ ശിവക്ഷേത്രത്തിന്​ സമീപം ശ്രീവത്സത്തിൽ പി. പ്രമോദാണ്​​ (56) മരിച്ചത്​. ആറ്റടപ്പയിലെ പിക്​ഡീൽ പാർസൽ സർവിസ്​ ഡ്രൈവറായിരുന്നു. ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ടോടെയാണ്​ അപകടം. തലശ്ശേരി- കണ്ണൂർ റൂട്ടിലോടുന്ന ബസും സാധനങ്ങളുമായി പോവുകയായിരുന്ന പാർസൽ വാനുമാണ്​ കൂട്ടിയിടിച്ചത്​. പ്രമോദ്​ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചാലക്കുന്ന്​ സ്വദേശിയായ പ്രമോദ്​ ഏറെക്കാലം സ്വകാര്യ ബസ്​ ഡ്രൈവറായിരുന്നു. മാതാവ്​: മാധവി. ഭാര്യ: ടി.വി. ദയ. മക്കൾ: പ്രിയേഷ്​, പ്രിയങ്ക. മരുമകൻ: രാജേഷ്​. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ​. photo: obit pramodh 56 accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.