കേരളവികസനത്തിൽ സഹകരണ സാമൂഹിക സംരംഭങ്ങൾ അതിപ്രധാനം -തോമസ് ഐസക്ചിത്രം പാലേരി കണാരൻ മാസ്റ്ററുടെ 37ാം അനുസ്മരണസമ്മേളനം മുൻ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു Saji 9വടകര: കേരളത്തിൻെറ വികസനതന്ത്രത്തിൽ സഹകരണരംഗത്ത് അധിഷ്ഠിതമായ സാമൂഹികസംരംഭങ്ങൾക്ക് അതിപ്രധാനമായ സ്ഥാനമുണ്ടെന്നും ഏറ്റവും മികച്ച മാതൃക ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയാണെന്നും മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സൊസൈറ്റിയെ സ്ഥാപനവത്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മുൻ പ്രസിഡൻറ് പാലേരി കണാരൻ മാസ്റ്ററുടെ 37ാം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ വി.കെ. അനന്തൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ചേർന്ന സമ്മേളനത്തിൽ ഡയറക്ടർ പി. പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.ഡയറക്ടർമാരായ എം.എം. സുരേന്ദ്രൻ, സി. വത്സൻ, എം. പത്മനാഭൻ, പി.കെ. സുരേഷ്‌ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, ടി.ടി. ഷിജിൻ, എം.ഡി എസ്. ഷാജു, സി.ഇ.ഒ സുനിൽകുമാർ രവി, സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ, യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ്, ഐ.ഐ.ഐ.സി ഡയറക്ടർ ഡോ. സുനിൽകുമാർ, സി.ജി.എം റോഹൻ പ്രഭാകർ, മാറ്റർ ലാബ് എ.ജി.എം ഫെഡി സോമൻ, ജി.എം കെ.പി. ഷാബു എന്നിവർ സംസാരിച്ചു.ചിത്രംപാലേരി കണാരൻ മാസ്റ്ററുടെ 37ാം അനുസ്മരണ സമ്മേളനം മുൻ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു Saji 9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.