ദേശീയ യോഗ ചാമ്പ്യൻഷിപ്പിന്​ യോഗ്യത നേടി

കോഴിക്കോട്: കേരള യോഗാസന സ്പോർട്സ് അസോസിയേഷൻ നടത്തിയ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സ്വദേശിനികളായ വിദ്യാർഥികൾ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കക്കോടി സ്വദേശിനികളായ കെ. ശാരികയും നിളാനാഥുമാണ് യോഗ്യത നേടിയത്. സീനിയർ ഗേൾസ് വിഭാഗത്തിൽ ശാരികയും ജൂനിയർ ഗേൾസ് വിഭാഗത്തിൽ നിളാനാഥും ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ഒന്നാം വർഷ ബിരുദത്തിന് പ്രവേശനം നേടിയിരിക്കുകയാണ് ശാരിക. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് നിളാനാഥ്. കെ. ശാരികയും നിളാനാഥും f/tue/cltphotos/nilanath f/tue/cltphotos/sarika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.