കെ.ടി.ഡി.എഫ്​.സിയിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കണം -എസ്​.ടി.യു

കെ.ടി.ഡി.എഫ്​.സിയിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കണം -എസ്​.ടി.യു കോഴിക്കോട്​: ബസ്​ ടെർമിനലിന്​ ബലക്ഷയം റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ ഇതി​ൻെറ നഷ്​ടപരിഹാരം കെ.എസ്​.ആർ.ടി.സി കെ.ടി.ഡി.എഫ്​.സിയിൽനിന്ന്​ ഈടാക്കണമെന്ന്​ കെ.എസ്​.ടി.ഇ.ഒ (എസ്​.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസവും 14 കിലോമീറ്റർ ദൂരം ബസ് കാലിയായി ഓടി പാവങ്ങാട് വരെ പോയിവരുന്നതിന് വരുന്ന ഡീസൽ ചെലവടക്കം കെ.എസ്.ആർ.ടി.സിക്ക് വരുന്ന സകല നഷ്​ടവും കെ.ടി.ഡി.എഫ്​.സിയിൽനിന്ന്​ ഇടാക്കണം. കെ.എസ്​.ആർ.ടി.സിയുടെ കോടികൾ വിലയുള്ള സ്ഥലങ്ങളിൽ നിയമങ്ങൾ പാലിക്കാതെ അഴിമതി മാത്രം ലക്ഷ്യമാക്കി കോടികൾ മുടക്കി കെട്ടിടങ്ങൾ നിർമിച്ച് കൊള്ളപ്പലിശ വാങ്ങി കെ.എസ്.ആർ.ടി.സിയെ വിഴുങ്ങുകയായിരുന്നുവെന്നും കെ.എസ്.ടി.ഇ.ഒ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.