അറ്റകുറ്റപ്പണിക്ക് അന്യായമായി ചാർജ്​ ഈടാക്കി; വാഹന വിതരണക്കാർക്കും നിർമാതാക്കൾക്കുമെതിരെ ഉപഭോക്തൃഫോറം വിധി

അറ്റകുറ്റപ്പണിക്ക് അന്യായമായി ചാർജ്​ ഈടാക്കി; വാഹന വിതരണക്കാർക്കും നിർമാതാക്കൾക്കുമെതിരെ ഉപഭോക്തൃഫോറം വിധി നരിക്കുനി: വാർഷിക പരിചരണക്കരാർ നിബന്ധന ദുർവ്യാഖ്യാനം ചെയ്​ത്​ അന്യായമായി അറ്റകുറ്റപ്പണിക്ക്​ ചാർജ് ഈടാക്കിയ വാഹന വിതരണക്കാർക്കും നിർമാതാക്കൾക്കുമെതിരെ ഉപഭോക്തൃഫോറം വിധി. നരിക്കുനി പൊയിൽ ഇബ്രാഹീമി​ൻെറ പരാതിയിൽ പന്തീരാങ്കാവ് മറീന മോട്ടോഴ്‌സിനും ടാറ്റാ മോട്ടോഴ്സിനുമെതിരെയാണ് ഉപഭോക്തൃഫോറം അധ്യക്ഷൻ പി.സി. പോളച്ചനും അംഗം പ്രിയയും അടങ്ങിയ ജില്ല ഫോറത്തി​ൻെറ വിധി. പരാതിക്കാരനിൽനിന്ന് ഈടാക്കിയ മുഴുവൻ തുകയും പലിശയും വ്യവഹാര ചെലവടക്കം മടക്കിക്കൊടുക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞു. പരാതിക്കാരനായ ഇബ്രാഹീം 2011 മാർച്ച് 25ന് നാനോ കാർ വാങ്ങി ഒരു വർഷം ഓടിച്ചശേഷം 2012 മാർച്ച് 26ന് നാല് വർഷത്തേക്ക് 20,500 കി.മീ ദൂരം ഓട്ടം വരെ എ.എം.സി എടുത്തു. ഒരുവർഷത്തെ ഓട്ടം കാണിക്കാതെയാണ് രേഖ കൈമാറിയത്. 2015 ജൂൺ ആറിന് അറ്റകുറ്റപ്പണി ആവശ്യമായപ്പോൾ മീറ്ററിൽ 21,150 കിമീ ഓട്ടം കാണിച്ചതിനാൽ ദൂരപരിധി കഴിഞ്ഞുവെന്നും സൗജന്യ അറ്റകുറ്റപ്പണി ഇല്ലെന്നും വാദിച്ച് ചാർജ് ഈടാക്കുകയായിരുന്നു. മീറ്റർ ദൂരം ആദ്യ വർഷം എ.എം.സിക്ക് മുമ്പ് ഓടിയത് ഉൾപ്പെടെയായതിനാൽ യഥാർഥ ഓട്ടം 20.500ന് താഴെയാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അനുവദിച്ചില്ല. ടാറ്റ മോട്ടോഴ്‌സിനും പരാതി കൊടുത്തെങ്കിലും അവരും മുഖവിലക്കെടുത്തില്ല. പരാതിക്കാരന്​ വേണ്ടി അഡ്വ. കെ. പവിത്രൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.