ജീവനക്കാരോടുള്ള ദ്രോഹം സർക്കാർ അവസാനിപ്പിക്കണം

ജീവനക്കാരോടുള്ള ദ്രോഹം സർക്കാർ അവസാനിപ്പിക്കണംറവന്യൂവകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നുകോഴിക്കോട്: അമിത ജോലിഭാരംമൂലം പ്രയാസമനുഭവിക്കുന്ന റവന്യൂ വകുപ്പിലെ ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ്​ അഡ്വ. കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. റവന്യൂവകുപ്പിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ടി. മധു, എം. ഷിബു, കെ.കെ. പ്രമോദ് കുമാർ, കെ. ദിനേശൻ, സി.കെ. പ്രകാശൻ, എൻ.ടി. ജിതേഷ്, ബി.എൻ. ബൈജു, മുരളീധരൻ കന്മന, കെ.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.