ആറുവരി ബൈപാസിന്​ സ്​ഥലമൊരുക്കൽ ദ്രുതഗതിയിൽ; വിശദ രൂപരേഖ ഉടൻ നൽകും

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരിപ്പാതയാക്കുന്നതിന്​ മുന്നോടിയായുള്ള സ്​ഥലമൊരുക്കൽ പ്രവൃത്തികൾ ദ്രുതഗതിയിൽ. പാതയുടെ അതിരുകളും മറ്റും കണ്ടുപിടിക്കാൻ കാടും മണ്ണും നീക്കി വൃത്തിയാക്കുന്ന പണി പൂളാടിക്കുന്ന്, അമ്പലപ്പടി ഭാഗത്ത്​ തുടങ്ങി. റോഡിനിരുവശവുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്ന പണി​ ആഴ്​ചകൾക്കുമുമ്പ്​ തുടങ്ങിയിരുന്നു​. കരാറെടുത്ത ഹൈദരാബാദിലെ കൃഷ്​ണമോഹൻ കൺസ്​ട്രക്​ഷൻ (കെ.എം.സി) ബൈപാസി‍ൻെറ രൂപരേഖ ദേശീയപാത അതോറിറ്റിക്ക് നൽകിയിരുന്നു. ഇവ ഉപരിതല ഗതാഗത വകുപ്പിന് ഉടൻ കൈമാറും. കരാറുകാർ ഡല്‍ഹിയിലെത്തി രൂപരേഖ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ടാണ്​ നൽകുക. കമ്പനിയുടെ ജോലിക്കാരെ കോഴിക്കോ​ട്ടെത്തിച്ച്​ റോഡ്​ നിർമാണം ഉടൻ തുടങ്ങണം. ഒന്നര മാസത്തിനകം മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി പണി തുടങ്ങി രണ്ടു​ കൊല്ലത്തിനകം തീർക്കുകയാണ്​ ലക്ഷ്യം. മരങ്ങള്‍ മുറിച്ചുകഴിഞ്ഞാൽ വൈദ്യുതിലൈനുകളും മറ്റും മാറ്റണം. നിലവിൽ ബൈപാസിലെ പുറക്കാട്ടിരി, കോരപ്പുഴ, മാമ്പുഴ, അറപ്പുഴ പാലങ്ങൾ കഷ്​ടിച്ച്​ നാലു​വരിയുടെ വീതിയിലാണ്​. ഇവക്ക്​ സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നതടക്കമുള്ളവയാണ്​ രൂപരേഖ. മലാപ്പറമ്പ്​, ​േവങ്ങേരി ജങ്​ഷനുകളിൽ ബാലുശ്ശേരി റോഡി​ൻെറയും വയനാട്​ റോഡി​ൻെറയും അടിയിലൂടെയാണ്​ ബൈപാസ്​ കടന്നുപോവുക. ഇവിടങ്ങളിലെ അടിപ്പാലങ്ങൾക്കൊപ്പം വെങ്ങളം, പൂളാടിക്കുന്ന്​, തൊണ്ടയാട്​, പാലാഴി, പന്തീരാങ്കാവ്​, അഴിഞ്ഞിലം, രാമനാട്ടുകര തുടങ്ങി ഏഴിടത്ത്​ മേൽപാലങ്ങളും വരും. രാമനാട്ടുകരയിലും തൊണ്ടയാടും ഇപ്പോഴുള്ളതിനു​ പുറമേയാണ്​ സമാന്തരമായി കൂടുതൽ പാലം വരുക. മൊകവൂർ, അമ്പലപ്പടി തുടങ്ങി നിരവധി അണ്ടർപാസുകളും കൊടൽ നടക്കാവിൽ ഫൂട്ട്​​ഓവർ ബ്രിഡ്​ജും എല്ലാമായി കിലോമീറ്ററിന്​ 65 കോടി രൂപ ചെലവു വരുന്നതാണ്​ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.