സ്ത്രീകളെ തുല്യ അന്തസ്സിൽ കരുതണം

സ്ത്രീകളെ തുല്യ അന്തസ്സിൽ കരുതണം പടം: sthree webinar.jpg'സ്ത്രീപീഡനത്തി​ൻെറ കാണാപ്പുറങ്ങൾ' വെബിനാർ ജസ്​റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നുകോഴിക്കോട്: സ്ത്രീകളെ തുല്യ അന്തസ്സിൽ പരിഗണിക്കുന്ന നിലയിൽ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് ജസ്​റ്റിസ് കുര്യൻ ജോസഫ്. 'സ്ത്രീപീഡനങ്ങളുടെ കാണാപ്പുറം' എന്ന വിഷയത്തിൽ കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ്​ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി മുഖ്യപ്രഭാഷണം നിർവഹിച്ചു. അഡ്വ. മനോജ്‌ മാത്യു, അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. ജസറ്റിൻ ജേക്കബ്, രഞ്​ജു മാത്യു, റോയ് കല്ലറങ്ങാട്, വടയക്കണ്ടി നാരായണൻ, രാജു കുന്നക്കാട്, മാത്യു പുല്ലന്താനി, ബീന ഷാജു, ബാബു ടി. ജോൺ, ഡോ. മധുസൂദനൻ, അഡ്വ. പി.കെ. മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.