പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എസ്.എസ്.എൽ.സി എ പ്ലസ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. 229 വിദ്യാർഥികളാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. പേരാമ്പ്ര ഉപജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ജേതാക്കൾ നൊച്ചാട് ഹയർ സെക്കൻഡറിയിൽ നിന്നാണ്. 576 വിദ്യാർഥികൾ പരീക്ഷയെഴുതി 571 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ബാബു, പഞ്ചായത്ത് പ്രസിഡൻറ് ശാരദ പട്ടേരി കണ്ടി, ബ്ലോക്ക് വൈസ് പ്രസിഡൻറ് സി. കെ. പാത്തുമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാറക്കൽ, ഗ്രാമപഞ്ചായത്ത് അംഗം കെ. മധുകൃഷ്ണൻ, ബ്ലോക്ക് മെംബർ പ്രഭാ ശങ്കർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലത്തീഫ് കരയാതൊടി, പേരാമ്പ്ര ബി.പി.സി വി.പി. നിത, പ്രിൻസിപ്പൽ സി. അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ. അഷറഫ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി.പി. അബ്ദുറഹിമാൻ, സ്റ്റാഫ് സെക്രട്ടറി വി.എം. അഷറഫ്, മാനേജ്മൻെറ് പ്രതിനിധി ടി. എ. അബ്ദുസലാം, ടി. മുഹമ്മദ്, ടി. പി. അബ്ദുൽ അസീസ്, പി. ജലീൽ, കെ. സഹീർ, കെ. എം. നസീർ, പി.കെ. ഷാജിത്ത്, എസ്. കെ. സനൂപ്, പി.സി. സിഗ്മ, എ. നജ്മൽ, ടി.കെ.എ. ലത്തീഫ്, പി. എം. ബഷീർ, കെ. പി. റസീന, എൻ.പി. മുനീർ, കെ.സി.എം. നാസർ, ആർ. അബ്ദുൽ മജീദ്, ടി. ശ്രീധരൻ, കെ.എം. ബുഷറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.