പഞ്ചായത്ത്​ പ്രസിഡൻറ്​ കടകൾ തുറക്കാൻ അനുമതി നൽകി; പൊലിസ് അടപ്പിച്ചു

പഞ്ചായത്ത്​ പ്രസിഡൻറ്​ കടകൾ തുറക്കാൻ അനുമതി നൽകി; പൊലിസ് അടപ്പിച്ചു നാദാപുരം: വാണിമേലിൽ കടകൾ തുറന്നതിനെ ചൊല്ലി വിവാദം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പി.സുരയ്യ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് കോവിഡ് ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ വ്യാപാരികൾ മുഴുവൻ കടകളും തുറന്നത്. എന്നാൽ, പന്ത്രണ്ട് മണിയോടെ സ്ഥലത്തെത്തിയ വളയം പൊലിസ് മുഴുവൻ കടകളും അടപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് ടൗണിൽ പൊലീസും നാട്ടുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. സംഘർഷം ഉടലെടുത്തിട്ടും പ്രസിഡൻറി​ൻെറ സാന്നിധ്യം ടൗണിൽ ഇല്ലാത്തത് ചർച്ചയായി.കട തുറക്കാനുള്ള തീരുമാനമെടുക്കാൻ പഞ്ചായത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഏറെ നാളത്തെഅടച്ചിടലിനു ശേഷം പൂർണമായി തുറന്ന ടൗണിൽ വൻ തിരക്കായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.