അഴിത്തല-തുരുത്തി യാത്രക്ക് ഇന്നും ആശ്രയം തോണി യാത്ര

വടകര: അഴിത്തല കൈയിൽ തുരുത്തി വാർഡുകൾ ഇന്നും ആശ്രയിക്കുന്നത് കടത്തു തോണി. നഗര സഭ ക്വട്ടേഷൻ നൽകി വർഷം തോറും ഏൽപിക്കുന്ന കടത്തു തോണിയാണ് നാട്ടുകാരുടെ അശ്രയം. ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കാൻ പാലം പണിയണമെന്ന അവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൂക്ക് പാലം, കോൺക്രീറ്റ് പാലം തുടങ്ങിയവ നിർമിക്കുമെന്ന് വർഷങ്ങളായി വാഗ്​ദാനങ്ങൾ ഉണ്ടാവുമെങ്കിലും എല്ലാം പഴയപടിയാണ് യാത്രക്ക് തോണിതന്നെ ശരണം. നഗരസഭക്ക് വർഷം തോറും തോണിയാത്രക്ക് വൻ തുകയാണ് ചെലവാകുന്നത്. അഴിത്തല ഫിഷ് ലാൻഡിന് സമീപമാണ് തോണിക്കടവ് . ഇവിടെനിന്ന് ദിനംപ്രതി നിരവധി പേരാണ് തുരുത്തിയിലേക്കും തുരുത്തിയിൽനിന്നും മത്സ്യ തൊഴിലാളികളടക്കമുള്ളവർ അഴിത്തലയിലേക്കും തോണിയെ ആശ്രയിക്കുന്നത്. തുരുത്തി ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ വടകരയിലെത്താൻ അഴിത്തലയെയാണ് ആശ്രയിക്കുക. വിദ്യാർഥികൾ ഉൾപെടെയുള്ളവർ ഇരു കടവുകളെയുമാണ് ആശ്രയിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ 300ൽപരം പേരാണ് കടത്ത് തോണിയെ ആശ്രയിക്കുന്നത്. ഇരു കരകളും തമ്മിൽ പാലം യാഥാർഥ്യമായാൽ പ്രദേശങ്ങളുടെ വികസന കുതിപ്പിന് ആക്കം കൂട്ടും. എന്നാൽ, ഈ വഴിക്കുള്ള ചർച്ചകൾ സജീവമല്ല. തീരദേശ റോഡി​ൻെറ ഭാഗമായി ഇവിടെ പാലം വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. നേരത്തെ പാലം നിർമാണത്തിന് പഠനം നടത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. സിൽക്കി​ൻെറ നേതൃത്വത്തിൽ സ്​റ്റീൽ പാലം നിർമാണത്തിന് ശ്രമം നടന്നെങ്കിലും എങ്ങുമെത്തിയില്ല. അഴിത്തലയും തുരുത്തിയുമായി 110 മീറ്റർ ദൂരമാണുള്ളത്. അഴിത്തല സാൻറ്​ ബാങ്ക്സിനെയും ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനെയും കൂട്ടി ഇണക്കി പാലത്തി​ൻെറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ, ഇത് അഴിത്തല-തുരുത്തി യാത്രക്ക് ഗുണകരമാവില്ലെന്നാണ് വിലയിരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.