കൊടുവള്ളിയിൽ അതീവ ഗുരുതരം

- 69 പേർക്ക് കോവിഡ് - നിയന്ത്രണങ്ങൾ കടുപ്പിച്ചു - എട്ട് ബൈക്കുകൾ പിടിച്ചെടുത്തു കൊടുവള്ളി : നഗരസഭയിലും മടവൂർ കിഴക്കോത്ത് പഞ്ചായത്തിലും രോഗ സ്ഥിരീകരണ നിരക്ക് വർധിച്ച സാഹചര്യത്തിൽ ജില്ല ഭരണകൂടം ഡി. കാറ്റഗറിയിൽ ഉൾപ്പെടുത്തി. ട്രിപ്​ൾ ലോക്ഡൗൺ ആയതോടെ പൊ ലീസി‍ൻെറയും സെക്ടറൽ മജിസ്ട്രേറ്റുമാരും ആരോഗ്യ വകുപ്പി‍ൻെറയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കടുത്ത നടപടികളുമായി രംഗത്ത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. ഒരുവിധ ഒത്തുചേരലുകളും പൊതുപരിപാടികളും പാടില്ല. വ്യാഴാഴ്ച കൊടുവള്ളിയിൽ 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേർക്ക് കിഴക്കോത്ത് പഞ്ചായത്തിലും 31പേർക്ക് മടവൂരിലും കോവിഡ് സ്ഥിരീകരിച്ചു.ഇടവേളക്ക് ശേഷം രോഗം വ്യാപകമാവുകയാണ്​. കോവിഡ് പരിശോധനക്ക് ആളുകൾ തയാറാവാത്തതാണ് ടി.പി.ആർ. നിരക്ക് കൂടുവാൻ കാരണമാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ചില കേന്ദ്രങ്ങളിൽനിന്ന് പരിശോധനക്കും കുത്തിവെപ്പിനുമെതിരെ വ്യാപകമായ രീതിയിൽ വാട്​സാപ് വഴി വ്യാജസന്ദേശങ്ങൾ പരത്തുന്നത് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പി​‍ൻെറ ശ്രദ്ധയിൽപെടുകയുണ്ടായി. ഇവക്കെതിരെ നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതി​‍ൻെറ ഭാഗമായി പൊലീസ് പരിശോധനകൾ നടത്തി പുറത്തിറങ്ങിയവർക്കെതിരേയും വാഹനങ്ങൾക്കെതിരേയും നടപടികൾ സ്വീകരിച്ചു.നിയമം ലംഘിച്ച് പുറത്തിറങ്ങിയ എട്ട് ബൈക്കുകൾ പൊലീസ് കസ്​റ്റഡിയിലെടുത്തു.ക്വാറൻറീൻ ലംഘനത്തിന് രണ്ട് കേസുകളും മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതിന് 28 പേർക്കെതിരെയും കേസെടുത്തു. കടകളിലും പരിശോധന നടത്തി നിർദേശങ്ങൾ നൽകി.ആളുകൾ അനാവശ്യ കാര്യത്തിന് പുറത്തിറങ്ങരുതെന്നും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ്​ മൂന്ന് ടി.പി.ആർ നിരക്ക് ശതമാനത്തിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.