മാമ്പുഴ തീരത്തെ കൈയേറ്റങ്ങൾ തടയണം -മാമ്പുഴ സംരക്ഷണ സമിതി

പന്തീരാങ്കാവ്: മാമ്പുഴയുടെ സർവേചെയ്ത തീരഭൂമിയിൽ പലഭാഗത്തുമുള്ള കൈയേറ്റം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണസമിതി കേന്ദ കമ്മിറ്റി വാർഷിക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നേരത്തെ ആലോചിച്ച് പഠന റിപ്പോർട്ട് ആവശ്യപ്പെട്ടു. മാമ്പുഴ ടൂറിസ്​റ്റ്​ ഡെസ്​റ്റിനേഷൻ പദ്ധതി പുനരാരംഭിച്ച് മാമ്പുഴയെ വീണ്ടെടുക്കണമെന്ന്​ ടൂറിസം വകുപ്പിനോടും ആവശ്യപ്പെട്ടു. യോഗത്തിൽ ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കെ.പി. ആനന്ദൻ, മുജീബ് എടക്കണ്ടി, പി. പ്രേമരാജൻ, കെ. ഗണേശൻ, ലിജീഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ.എ. അസീസ് (പ്രസി), പി. കോയ, അനിൽകുമാർ കൂടത്തുംപാറ, മുജീബ് നാഗത്തുമ്പാടം (വൈസ് പ്രസി), ടി. നിസാർ (ജന. സെക്ര), കെ.പി. സന്തോഷ്, സി. രാജീവ്, സി.കെ. മുരളി (സെക്ര), റഹിമാൻ കുറ്റിക്കാട്ടൂർ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.