കാക്കിക്കുള്ളിൽ കർഷക ഹൃദയമുണ്ട്​

2cocolm പടം..... കോഴിക്കോട്: കാക്കിക്കുള്ളിൽ കർഷകഹൃദയങ്ങൾകൂടിയുണ്ടെന് തെളിയിച്ചിരിക്കുകയാണ് സിറ്റി പൊലീസ്. സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം (മാർട്ടിൻ) അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് കാർഷികചന്തയാണ് ശ്രദ്ധേയമായത്. പൊലീസ് ഉദ്യോഗസ്ഥർ വീടുകളിൽ വിളയിച്ച വിവിധയിനം വാഴക്കുലകൾ, മഞ്ഞൾ, ചേന ഉൾപ്പെടെ കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, കൂവപ്പൊടി, പന പൊടി, ഈന്ത് പൊടി എന്നിവയെല്ലാമാണ് ചന്തയിൽ പ്രദർശനത്തിനും വിൽപനക്കുമുണ്ടായിരുന്നത്. 90 ശതമാനം വിഭവങ്ങളും പൊലീസ് കർഷകർ വിളയിച്ചതും ഉള്ളി, ഉരുളക്കിഴങ്ങ് എന്നിങ്ങനെ 10 ശതമാനം ഉൽപന്നങ്ങൾ ഓർഗാനിക് ഫാമിൽനിന്ന്​ എത്തിച്ചവയുമാണ്. പാവമണി റോഡിലെ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഓഫിസിനോട് ചേർന്നൊരുക്കിയ മേള ആഴ്ചച്ചന്തയായി വികസിപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മേള സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമീഷണൽ സ്വപ്നിൽ മഹാജൻ, അസി. കമീഷണർമാർ, പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.