മലയമ്മയിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

കുന്ദമംഗലം: മലയമ്മ വെണ്ണക്കോട് വളവുകളിൽ അപകടങ്ങൾ ഇല്ലാതാക്കാൻ എസ്.വൈ.എസ് വെണ്ണക്കോട് യൂനിറ്റ് കമ്മിറ്റി സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ചു. അപകടമേഖലയായ തടത്തുമ്മൽ, ചെരിയപൊയിൽ, കൊല്ലരുതൊടിക, തൊണ്ടിക്കര ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലായാണ് അര ലക്ഷത്തോളം രൂപ ചെലവഴിച്ച് കണ്ണാടികൾ സ്ഥാപിച്ചത്. വീടുകളിൽനിന്ന്​ പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയും സ്പോൺസർമാരെ കണ്ടെത്തിയുമാണ് ഇതിനു വേണ്ട തുക സമാഹരിച്ചത്. വീതി കുറഞ്ഞ ഈ ഭാഗങ്ങളിൽ അടുത്തടുത്തായി വളവുകൾ ഉള്ളതിനാൽ അപകടങ്ങൾ പതിവായിരുന്നു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എ.പി. അൻവർ സഖാഫി, ഷറഫുദ്ദീൻ സഖാഫി, കെ. അബ്ദുറഹിമാൻ ഹാജി, കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.