ആയഞ്ചേരി: വില്ല്യാപ്പള്ളി, ചേലക്കാട് റോഡ് പരിഷ്കരണത്തിന്റെ ഭാഗമായി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ ആയഞ്ചേരി പഞ്ചായത്തിലെ ജനപ്രതിനിധികളുടേയും, രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും എൻജിനീയർമാരുടെയും യോഗം ചേർന്നു. 16 കി.മീ. ദൈർഘ്യമുള്ള റോഡിൻെറ ആറു കിലോമീറ്റർ ആയഞ്ചേരി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. 66 കോടി രൂപ ചെലവ് വരുന്ന റോഡ് നിർമാണത്തിന് സ്ഥലം വിട്ടുകിട്ടുന്നതിന് ഉടമകളുമായി ബന്ധപ്പെടാനും, എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം ചേർന്നത്. ആയഞ്ചേരി പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എം. ലീന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരള കൊള്ളിക്കാവിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ അഷറഫ് വെള്ളിലാട്ട്, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് മെംബർ സി.എച്ച്. മൊയ്തു മാസ്റ്റർ, വാർഡ് അംഗങ്ങളായ ടി. സജിത്ത്, പ്രബിത അണിയോത്ത്, സുധ സുരേഷ്, പി.രവീന്ദ്രൻ,ഹരിസ് മാസ്റ്റർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.പി. ദാമോദരൻ, കണ്ണോത്ത് ദാമോദരൻ, പുത്തൂർ ശ്രീവത്സൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.എച്ച്. ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ കൺവീനറായി കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.