വാടക വാഹനം: ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്​: വടകര ഐ.സി.ഡി.എസ് പ്രൊജക്​ട് ഓഫിസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21ന് ഉച്ചക്ക് ഒരു മണി. ഫോണ്‍: 0496 2501822, 8590397379. വനിത-ശിശുവികസന വകുപ്പിന് കീഴിലെ പേരാമ്പ്ര ഐ.സി.ഡി.എസ് പ്രോജക്​ടിലെ അംഗൻവാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫിസ് ആവശ്യത്തിനും ജീപ്പ്/കാര്‍ വാടകക്ക്​ നല്‍കുന്നതിന് തയാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22ന് ഉച്ചക്ക് ഒരു മണി. വനിത-ശിശുവികസന വകുപ്പിന് കീഴിലെ പന്തലായനി അഡീഷനല്‍ (കൊയിലാണ്ടി) ഐ.സി.ഡി.എസ് പ്രോജക്​ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകക്ക്​ ഓടിക്കുവാന്‍ തയാറുള്ള വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 ന് ഉച്ച രണ്ടു മണി. ഫോണ്‍ : 0496 2621190. വനിത-ശിശുവികസന വകുപ്പിന് കീഴിലെ വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്​ടിലേക്ക് 2021 സെപ്​റ്റംബര്‍ മുതലുളള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കാന്‍ തയാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ന് ഉച്ച രണ്ടു മണി. ഫോണ്‍ : 0496 2515176.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.