വില്യാപ്പള്ളി പഞ്ചായത്ത് ഗുണഭോക്തൃ അപേക്ഷ ഓൺലൈൻ സംവിധാനത്തിൽ

വില്യാപ്പള്ളി പഞ്ചായത്ത് ഗുണഭോക്തൃ അപേക്ഷ ഓൺലൈൻ സംവിധാനത്തിൽവില്യാപ്പള്ളി: ഗ്രാമപഞ്ചായത്തിലെ പുതിയ സാമ്പത്തികവർഷത്തെ ഗുണഭോക്താക്കുള്ള ഫോറങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക്. ഗുണഭോക്തൃ അപേക്ഷകൾ ഗ്രാമപഞ്ചായത്തിലെ മുഴുവൻപേരിലും എത്തിക്കുന്നതിനും സാങ്കേതികപരമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ മുഴുവൻ പേർക്കും അപേക്ഷ സമർപ്പിക്കാനുമായി ഓൺലൈൻ സൗകര്യം ഫോണിലൂടെ ഒരുക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബിജുള അറിയിച്ചു. സമയബന്ധിതമായി പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി ഫോണിൽ എത്തിക്കുന്ന ഓൺലൈൻ അപേക്ഷങ്ങളുടെ ലിങ്ക് വഴി പ്രയാസമില്ലാതെ കാലതാമസം ഒഴിവാക്കി വീടുകളിൽനിന്നുതന്നെ പദ്ധതി ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാൻ കഴിയുന്നതാണ്. കോവിഡ് സൃഷ്​ടിച്ച അനിശ്ചിതത്വം വികസനപ്രവർത്തനങ്ങളെയും പദ്ധതി പ്രവർത്തനങ്ങളെയും ബാധിക്കാത്തതരത്തിൽ പ്രിൻറ്​ ചെയ്​ത അപേക്ഷ ഫോറത്തിനായുള്ള കാത്തിരിപ്പ് ഒഴിവാക്കും. പുതിയ സാധ്യതകളിലൂടെ മാറ്റത്തിനായി തയാറെടുക്കുന്ന വില്യാപ്പള്ളി ഗ്രാമപഞ്ചായത്തി​ൻെറ ഓൺലൈൻ പ്ലാറ്റ്​ഫോമിലൂടെയുള്ള ഗുണഭോക്തൃ തെരഞ്ഞെടുപ്പി​ൻെറ ഫലപ്രദമായ വിജയത്തിന് ഗുണഭോക്താക്കളുടെ പിന്തുണ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.