ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ്: നാദാപുരം പഞ്ചായത്ത്തല യോഗം പടം: kumamkode road yogam1.jpgkumamkode road yogam2.jpgറോഡ് നവീകരണവുമായി ബന്ധപ്പെട്ട് നാദാപുരം പഞ്ചായത്ത്തല യോഗം നാദാപുരം: ചേലക്കാട്-വില്യാപ്പള്ളി - വടകര റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നതിൻെറ ഭാഗമായി പ്രാദേശിക കൂട്ടായ്മകൾ തുടങ്ങി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നാദാപുരം പഞ്ചായത്ത്തല യോഗം കുമ്മങ്കോട് എൽ.പി സ്കൂളിൽ നടന്നു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി, വൈസ് പ്രസിഡൻറ് അഖില മര്യാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം എ. സജീവൻ, പഞ്ചായത്ത് അംഗങ്ങളായ പി.പി. ബാലകൃഷ്ണൻ, നിഷ മനോജ്, സുനിത, റോഷ്നി, സുമയ്യ, ആയിഷ ഗഫൂർ, ജലീൽ വടക്കയിൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, ടി. കണാരൻ, സി.വി. കുഞ്ഞികൃഷ്ണൻ, ടി. സുഗതൻ, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. 13, 14 തീയതികളിൽ പ്രാദേശികമായി സ്ഥല ഉടമകളുടെ യോഗം വിളിച്ചുചേർക്കും. ഇ.കെ. വിജയൻ എം.എൽ.എ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി ചെയർമാനും പഞ്ചായത്ത് മെംബർ പി.പി. ബാലകൃഷ്ണൻ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു.വർഷങ്ങളുടെ പഴക്കമുള്ള ചേലക്കാട്–വില്യാപ്പള്ളി–വടകര റോഡ് കുറ്റ്യാടി ഭാഗത്ത് നിന്നും വടകരയിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമാർഗമാണ്. ദൂരം നാലു കിലോമീറ്ററിലധികം ഈ വഴി സഞ്ചരിക്കുമ്പോൾ കുറക്കാനാകും. തിരക്കേറിയ കല്ലാച്ചി, നാദാപുരം, ഓർക്കാട്ടേരി എന്നീ ടൗണുകളും ദേശീയപാതയുടെ ഭാഗമായ കൈനാട്ടി, ചോറോട് ടൗണുകളും ഒഴിവാക്കി വടകരയിലേക്ക് എത്താമെന്ന പ്രത്യേകതയും റോഡിനുണ്ട്. കൈനാട്ടി, ചോറോട് എന്നിവിടങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകൾ പ്രവർത്തിച്ചിരുന്നകാലത്ത് യാത്രക്കാർ വടകരയിലേക്കെത്താൻ ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, വർഷങ്ങളായി റോഡിനോട് അവഗണന തുടരുകയായിരുന്നു. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതോടെ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ്. നാദാപുരം, ആയഞ്ചേരി, പുറമേരി, വില്യാപ്പള്ളി, ചോറോട് പഞ്ചായത്തുകളിലൂടെയാണ്കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പ് കിഫ് ബി മുഖേന 58 കോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്. 15.5 കിലോമീറ്റർ റോഡ് 12 മീറ്റർ വീതിയിലാണ് നവികരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.