നാദാപുരം: ധനസഹായത്തിന് നൽകാനുള്ള ശിപാർശക്കത്ത് ലഭിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതോടെ സേവനം നിർത്തിയതായി ഇ.കെ. വിജയൻ എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. അടുത്തിടെ രവിപിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷ നൽകാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എം.എൽ.എയുടെ സാക്ഷ്യപത്രമാണ് പ്രധാന രേഖയായി നിശ്ചയിച്ചിരിക്കുന്നത്. സാക്ഷ്യപത്രം ലഭിക്കാൻ ആളുകൾ കൂട്ടമായി കല്ലാച്ചിയിലെ പാർട്ടി ഓഫിസ് പരിസരത്ത് തടിച്ചുകൂടിയതോടെ കല്ലാച്ചി റോഡിൽ ഗതാഗതക്കുരിക്കിന് ഇടയാക്കിയിരുന്നു. ആളുകളുടെ ക്രമാതീത കൂടിച്ചേരൽ മേഖലയിൽ കോവിഡ് വ്യാപന ഭീതിയും ഉയർത്തി. കഴിഞ്ഞ മൂന്നാഴ്‌ചയായി നാദാപുരം എം.എൽ.എയുടെ ഓഫിസിൽനിന്ന് സാക്ഷ്യപത്രം നൽകി വരുകയായിരുന്നു. മൂന്നു ദിവസമായി അപേക്ഷകരുടെ ബാഹുല്യം കാരണം ഓഫിസ് പരിസരത്ത് കോവിഡ് മാനദണ്ഡം പാലിക്കാൻ ബുദ്ധിമുട്ടുകയാണ്. പൊലീസ് നിയന്ത്രിച്ചിട്ടും ജനങ്ങളുടെ തിരക്ക് കുറക്കാൻ പ്രയാസം അനുഭവിക്കുന്നതായും അധികൃതരുടെ നിർദേശപ്രകാരം സേവനം നിർത്തിവെച്ചതായും എം.എൽ.എ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.