പന്നിക്കോട്: വായന ദിനാചരണ പരിപാടിയോടനുബന്ധിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച രചനമത്സര വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന, കവിതരചന, പ്രബന്ധരചന എന്നിവയിലായിരുന്നു മത്സരം. വിജയികളായവര്‍ക്ക് പ്രശസ്തിപത്രവും ഉപഹാരവും സമ്മാനിക്കും. ചിത്രരചനയില്‍ ഹന്ന ഫാത്തിമ കെ. ചെറുവാടി ഒന്നാം സ്ഥാനം നേടി. ടെസജര്‍ മെയിന്‍ അനൂപ് തോട്ടുമുക്കം രണ്ടും സയാന്‍ മാലിക് കൊടിയത്തൂര്‍ മൂന്നും സ്ഥാനം നേടി. കവിതരചനയില്‍ ഹയ ഷഹന്‍ കൊടിയത്തൂര്‍ ഒന്നും ആര്‍ദ്ര, ഹിദ ഷെറിന്‍ എന്നിവര്‍ രണ്ടും ഫിസ ഫൈസല്‍ കൊടിയത്തൂര്‍ മൂന്നും സ്ഥാനം നേടി. പ്രബന്ധ രചനയില്‍ നാജില്‍ ചുള്ളിക്കാപറമ്പ് ഒന്നും എം. റിദ ബിന്‍സി, മിന്‍ഹ അലി എന്നിവര്‍ രണ്ടും ദിയാന മുജീബ് മാട്ടുമുറി മൂന്നും സ്ഥാനം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.