നഗരം സി കാറ്റഗറിയിൽ: നിയന്ത്രണങ്ങൾ കർശനം

കോഴിക്കോട്​: രോഗസ്​ഥിരീകരണ നിരക്കി​‍ൻെറ അടിസ്​ഥാനത്തിൽ കോഴിക്കോട്​ കോർപറേഷൻ കാറ്റഗറി സിയിൽ ഉൾപ്പെടുത്തിയതോടെ വ്യാഴാഴ്​ച മുതൽ കൂടുതൽ നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തി. ടി.പി.ആര്‍ 10 ശതമാനത്തിനും 15 നും ഇടയിലുള്ളയിടങ്ങളാണ്​ കാറ്റഗറി സിയിൽ പെടുത്തിയത്​. നിയന്ത്രണങ്ങൾ: സര്‍ക്കാര്‍/അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പറേഷനുകള്‍ /ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം . ബാക്കി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെ സാധനങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി, ചെരിപ്പ് കടകള്‍ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പന നടത്തുന്ന കടകളും അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും രാവിലെ ഏഴ മുതല്‍ വൈകീട്ട് ഏഴ്​വരെ പാര്‍സല്‍/ഹോം ഡെലിവറി സംവിധാനം നടപ്പാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.