വടകര നഗരസഭയിൽ ഡെൽറ്റ വകഭേദം; നിയന്ത്രണങ്ങൾ കർശനമാക്കി

കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിക്കും വടകര: ട്രിപ്പിൾ ലോക്​ഡൗൺ നിലനിൽക്കുന്ന വടകര നഗരസഭയിൽ മൂന്ന്​ വാർഡുകളിൽ ഡെൽറ്റ വൈറസ് വകഭേദം. നിയന്ത്രണങ്ങൾ കർശനമാക്കി. രോഗസ്ഥി​രീകരണ നിരക്ക്​ 15 ശതമാനത്തിലേക്ക് കടന്നതോടെ ട്രിപ്പിൾ ലോക്​ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഡെൽറ്റ വൈറസ് നഗരസഭയിൽ കണ്ടെത്തിയത്. 3, 24, 27 വാർഡുകളിലെ അഞ്ചുപേർക്കാണ്​ ഡെൽറ്റ വൈറസ് കണ്ടെത്തിയത്​. ഡി കാറ്റഗറിയിലേക്ക് മാറ്റിയ നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കി നടപ്പിലാക്കാൻ നഗരസഭ തീരുമാനിച്ചു. കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മൂന്നോ നാലോ വാർഡുകളിലെ ജനങ്ങൾക്കായി ഒരു കേന്ദ്രത്തിൽ െവച്ച് പരിശോധന നടത്തും. ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റിവായ ജീവനക്കാരെ മാത്രമേ കച്ചവടസ്ഥാപനങ്ങളിൽ അനുവദിക്കുക. ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, മറ്റിതര തൊഴിലാളി വിഭാഗങ്ങൾ, അതിഥി തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കായി പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. നഗരസഭ ട്രിപ്പിൾ ലോക്​ഡൗണിൽ നിന്നൊഴിവാകുന്നതുവരെ ഒരുവിധത്തിലുള്ള നിർമാണപ്രവൃത്തികളും നഗരസഭ പരിധിയിൽ അനുവദിക്കുന്നതല്ല. പഴയ സ്​റ്റാൻഡ്​ ചന്തപ്പറമ്പിലെ പച്ചക്കറി മാർക്കറ്റി​ൻെറ പ്രവർത്തനസമയം രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമായിരിക്കും. ഡെൽറ്റ വകഭേദം നഗരസഭയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് ലക്ഷണങ്ങളുള്ള വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും വീടിനുള്ളിൽ നിർബന്ധമായും മാസ്​ക് ധരിക്കേണ്ടതും അകലം പാലിക്കേണ്ടതുമാണ്. നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തും. അനാവശ്യമായി ടൗണിൽ ചുറ്റി കറങ്ങുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കിയിട്ടുണ്ട്. സെക്​ടറൽ മജിസ്ട്രേട്ട്​ പരിശോധനക്കൊപ്പം ടൗണി​ൻെറ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധനയുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.