********************** കണ്ണൂർ സ്വദേശി അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശി അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു കണ്ണൂർ: എളയാവൂർ സ്വദേശിയായ യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു. എളയാവൂർ നസീമ മൻസിലിൽ ഷെസിൻ ഷറഫുദ്ദീൻ (22) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം കമ്പനി ആവശ്യത്തിന് ഷാർജയിൽ പോയി തിരിച്ചുവരുമ്പോൾ ഷെസി​ൻെറ വാഹനം തകരാറിലായി. തുടർന്ന്​ പുറത്തിറങ്ങി പരിശോധിക്കുമ്പോൾ പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടർന്ന്​ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഷറഫുദ്ദീൻ-വി.കെ. നസീമ ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: ഷെബിന ഷറഫു, അസ്​മ ഷെറിൻ. മയ്യിത്ത്​ വെള്ളിയാഴ്​ച രാവിലെ നാട്ടിലെത്തിക്കും. തുടർന്ന്​ എ​ട്ടോടെ എളയാവൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. പടം -obit sharafudheen ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.