തെങ്ങുകുറ്റികൾ പുഴയിൽ; തോണിയടുപ്പിക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ

എലത്തൂർ: കോരപ്പുഴ പാലത്തി‍​ൻെറ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണാവശിഷ്​ടങ്ങൾ മാറ്റാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. പുതുതായി നിർമിച്ച കോരപ്പുഴ കേളപ്പജി പാലം ഉദ്ഘാടനം കഴിഞ്ഞിട്ട്​ മാസങ്ങളായി. പാലത്തിനുവേണ്ടി നിർമിച്ച താൽക്കാലിക നടപ്പാലത്തി‍​ൻെറ നൂറുകണക്കിന് മരക്കുറ്റികൾ പുഴയിൽനിന്ന് നീക്കിയിട്ടില്ല. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് തോണികൾ കരക്കടുപ്പിക്കാൻ കഴിയുന്നില്ല. മത്സ്യക്കടകളോട് ചേർന്ന് തോണി അടുപ്പിക്കാൻ കഴിഞ്ഞതിനാൽ അർധരാത്രികളിലും മറ്റും ഏറെ സഹായകമായിരുന്നു. തൊഴിലാളികൾ വല നന്നാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്ന സ്ഥലത്താണ് മരക്കുറ്റികൾ കൂട്ടിയിട്ടിരിക്കുന്നത്. പാലത്തിന് അടിഭാഗത്തുള്ള തെങ്ങിൻ കുറ്റികൾ മുറിച്ച് കഷണങ്ങളാക്കി മാറ്റിയിടുന്നുെണ്ടങ്കിലും മഴക്കാലത്തിന് മുമ്പ് മരക്കുറ്റികൾ നീക്കംചെയ്യുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ. പാലം നിർമാണപ്രവൃത്തി നടക്കുന്ന സമയത്ത് പാലത്തിന് അടിയിൽ കെട്ടിയ തടയണ കാരണം ഒഴുക്ക് തടസ്സപ്പെട്ട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. പുഴയിലെ മരക്കുറ്റികൾ മാറ്റാൻ കരാറുകാരോട് നിർദേശിച്ചിട്ടുണ്ടെന്ന്​ പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.