കെ. റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീമഹരജി

കെ. റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീമഹരജി പടംk rail33.jpg കെ - റെയിൽ വിരുദ്ധ ആക്​ഷൻ കമ്മിറ്റി നേതൃത്വത്തിൽ, പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കുന്ന ഭീമഹരജിക്കായുള്ള ഒപ്പുശേഖരണം നന്തി നാരങ്ങോളികുളത്ത് ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്യുന്നു നന്തിബസാർ: കെ. റെയിലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാറി​ൻെറ തീരുമാനം കനത്ത വെല്ലുവിളിയാണെന്ന് ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ പറഞ്ഞു. പരിസ്ഥിതിക്ക് ഏറെ കോട്ടം തട്ടുന്ന, പതിനായിരങ്ങളെ കുടിയിറക്കേണ്ടിവരുന്ന പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.മൂടാടി പഞ്ചായത്ത് കെ.റെയിൽ വിരുദ്ധ ആക്​ഷൻ കമ്മിറ്റി നേതൃത്വത്തിൽ, പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കുന്ന ഭീമഹരജിക്കായുള്ള ഒപ്പുശേഖരണം നാരങ്ങോളികുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഖലീൽ കുനിത്തല അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹറ ഖാദർ, പി.ഇൻഷിദ, എ.വി.ഹുസ്‌ന, കളോളി മുസ്​തഫ, മുതുകുനി മുഹമ്മദാലി റാഷിദ്‌ നന്തി എന്നിവർ സംസാരിച്ചു. പദ്ധതി പ്രാവർത്തികമാവുമ്പോൾ ഏറെയധിയം നാശനഷ്​ടം വരുന്ന ജില്ലയിലെ മേഖലകളിലൊന്നാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിബസാർ മുതൽ നാരങ്ങോളികുളം വരെയുള്ള ഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.