ആറ് റോഡുകൾ തുറന്നു

ചാത്തമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി പൂർത്തീകരിച്ച ആറ് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾക്ക് ഫണ്ട് അനുവദിച്ചത്. കല്ലിൽപുറം-നാരകശ്ശേരി റോഡ് 12 ലക്ഷം, കരിയാത്തൻകുന്ന്- കുട്ടിച്ചാത്തൻമാക്കം റോഡ് 10 ലക്ഷം, തേവർവട്ടം-വായോളിപറമ്പ റോഡ് 10 ലക്ഷം, ആയഞ്ചേറ്റ്മുക്ക്-കോരഞ്ചാൽ റോഡ് 10 ലക്ഷം, നായർകുഴി നറുക്കുംപോയിൽ-തേവർവട്ടം റോഡ് 17.3 ലക്ഷം, ത്രിവേണി-എളാംകുന്നുമ്മൽ റോഡ് 15 ലക്ഷം എന്നിങ്ങനെയായിരുന്നു റോഡുകൾക്ക് തുക അനുവദിച്ചിരുന്നത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 11 റോഡുകൾക്കായി 1.44 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. സുഷമ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി.എ. സിദ്ദീഖ്, റീന മാണ്ടിക്കാവിൽ, മെംബർമാരായ ഫസീല സലീം, കെ. ചന്ദ്രമതി, പ്രസീന പറക്കാംപോയിൽ, കെ. പ്രവീൺ, എ. ഷിജുലാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.