കേരള സി.പി.എം കേന്ദ്ര ബി.ജെ.പിയുടെ കാര്‍ബണ്‍ കോപ്പി -കെ. മുരളീധരന്‍

കോഴിക്കോട്: കോവിഡ്​ കാലം വിശക്കുന്നവരുടെ മുന്നില്‍ അന്നം​ നീട്ടു​വരോടൊപ്പം കേരളം നിൽക്കുമെന്നും അപ്പോള്‍ സ്വര്‍ണക്കടത്തിനെപ്പറ്റി ആരും ഗവേഷണത്തിന്​ പോകില്ലെന്നും മരം മുറിച്ചാതാരാണെന്ന്​​ ചിന്തിക്കില്ലെന്നും​ കെ. മുരളീധരൻ എം.പി. ലീഡർ സ്​റ്റഡി സൻെററി​‍ൻെറ കെ. കരുണാകരൻ അനുസ്​മരണവും ഡയാലിസിസ്​ സഹായ വിതരവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിന്​ ഫോണ്‍ നല്‍കുന്നവരോടും വിധേയത്വമുണ്ടാവും. വ്യക്തി മാറി മറ്റൊരു വ്യക്തി വന്നതുകൊണ്ടുമാത്രം കാര്യമില്ല. പ്രവര്‍ത്തനരീതി അടിമുടി മാറ്റി താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാല്‍ വീണ്ടും കോൺഗ്രസിനെ ഒന്നാം സ്​ഥാനത്തെത്തിക്കാം. പ്രവര്‍ത്തിക്കാനുള്ള കഴിവും താല്‍പര്യവുമല്ലാതെ വിധേയത്വം യോഗ്യതയാക്കരുത്​. നേതൃത്വത്തില്‍ ഏല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായിട്ടും വോട്ടെണ്ണിയപ്പോള്‍ ആരും കൂടെ നിന്നില്ല. എൻ.എസ്​.എസ്​ മാത്രമാണ് ഭരണമാറ്റത്തിനായി നിന്നത്​. ബി.ജെ.പിയാണ്​ മുഖ്യശത്രുവെങ്കിലും കേരളത്തിൽ സി.പി.എമ്മുമുണ്ട്​. കേന്ദ്ര ബി.ജെ.പിയുടെ കാര്‍ബണ്‍ കോപ്പിയാണ് കേരള സി.പി.എം. അമിത്​ ഷായുടെ പുതിയ സഹകരണ വകുപ്പ്​ കേരളത്തിലെ സഹകരണപ്രസ്​ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യു. രാജീവൻ, അഡ്വ. കെ.പി. അനിൽ കുമാർ, അഡ്വ. പി.എം. നിയാസ്​, പി. മമ്മദ്​ കോയ, കെ.സി. അബു, ഡോ. കെ. മൊയ്​തു, യു.വി. ദിനേശ്​ മണി, അഡ്വ. എം. രാജൻ എന്നിവർ സംസാരിച്ചു. പി. വിശ്വനാഥൻ സ്വാഗതവും അഡ്വ. ആർ. സച്ചിത്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.