മീനിൽ മായം: ഒരു ഫോൺ വിളിയിൽ നടപടി

ബേപ്പൂർ: മത്സ്യത്തിൽ മായം ചേർത്താൽ ഒരു ഫോൺ വിളിയിൽ നടപടിയുണ്ടാകും. ഇതിനായി ഫിഷറീസ് വകുപ്പ് കാൾ സൻെറർ ആരംഭിച്ചു. വിൽക്കാൻ എത്തിക്കുന്ന മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ കലർത്തിയതായി ആക്ഷേപമുണ്ടെങ്കിൽ 0471 252500, 18004253183 (ടോൾ ഫ്രീ) നമ്പറുകളിൽ അറിയിക്കാം. ഫിഷറീസ് ഡയറക്​ടറേറ്റിലാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. പരാതികളിൽ യഥാസമയം നടപടിയുണ്ടാകും. ഇല്ലെങ്കിൽ 0471 2327796 ഫോൺ നമ്പറിൽ ഫിഷറീസ് മന്ത്രിയുടെ ഓഫിസിലേക്ക് അറിയിക്കാം. 24 മണിക്കൂറിനുള്ളിൽ തീർപ്പുണ്ടാകും. ഫോൺ നമ്പറുകൾ: മാസ്​റ്റർ കൺട്രോൾ റൂം-8547155621, മേഖല കൺട്രോൾ റൂം ബേപ്പൂർ-0495 2414074, വിഴിഞ്ഞം-0471 2480335, വൈപ്പിൻ-9496007048, 0484 2502768.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.