വാഴകൃഷി വിളവെടുത്തു

കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളജ് കാമ്പസില്‍ ആരംഭിച്ച 'കാമ്പസ് പച്ച' ജൈവ കൃഷി തോട്ടത്തിലെ വാഴകൃഷി വിളവെടുപ്പ് ആരംഭിച്ചു. സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാൻറിലെ വെള്ളം ഉപയോഗിച്ചാണ് കൃഷി നനക്കുന്നത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കാട്ടില്‍ മൊയ്തു മാസ്​റ്റര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് കമ്മിറ്റി ജോ. സെക്രട്ടറി ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, പുത്തലത്ത് അമ്മദ്, ബഷീര്‍ പൊറോറ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.