കൊടുവള്ളിയിൽ സ്കൂട്ടർ മോഷ്​ടിച്ച കേസിൽരണ്ടുപേർ പിടിയിൽ

കൊടുവള്ളിയിൽ സ്കൂട്ടർ മോഷ്​ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ കൊടുവള്ളി: കൊടുവള്ളിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്​ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്​വാൻ (32), മലപ്പുറം കൊണ്ടോട്ടി സ്വദേശി കിഴക്കയിൽ ഡാനിഷ് മിൻഹാജ് (19) എന്നിവരാണ് പിടിയിലായത്.മേയ് രണ്ടിന് പുലർ​ച്ച അഞ്ചിനായിരുന്നു​ മോഷണം. മദ്റസ ബസാർ എരപ്പുണ്ട് ജുമാ മസ്ജിദിന് മുൻവശത്ത് നിർത്തിയിട്ട പി.ടി.ഇജിലാൻറ്​ ഉടമസ്ഥതയിലുള്ള ആക്ടിവ സ്​കൂട്ടറാണ്​ മോഷ്​ടിച്ചത്​. സ്കൂട്ടറിനായുള്ള തിരച്ചിലിനിടെ കൊടുവള്ളിയിൽവെച്ച് മൂന്നുപേർ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പൊലീസി​‍ൻെറ ശ്രദ്ധയിൽപെടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരാൾ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേരെ ചോദ്യം ചെയ്തതിൽനിന്നാണ് മദ്റസ ബസാറിൽനിന്ന് മോഷണം പോയ സ്കൂട്ടറാണെന്ന്​ മനസ്സിലായത്. പ്രതികളെ അറസ്​റ്റ്​ ചെയ്തു. പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.