സമഗ്രാന്വേഷണം വേണം -മുസ്​ലിം ലീഗ്

പേരാമ്പ്ര: കായണ്ണ ശാഖ മുസ്‌ലിം ലീഗ് പ്രസിഡൻറ് പള്ളിതാഴെ അമ്മതി​ൻെറയും മുസ്​ലിം ലീഗ് പ്രവർത്തകൻ കുരുടിച്ചികണ്ടി മുഹമ്മദി​ൻെറയും വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്. വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം രണ്ടു വീടുകൾക്ക് നേരെ നടന്ന അക്രമം ആസൂത്രിതമാണ്. സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ഭാരവാഹികളായ പി.സി. അസൈനാർ, പി.സി. ബഷീർ, കെ.കെ. കുഞ്ഞമ്മദ്, സി.കെ. അസീസ്, റിയാസ് കായണ്ണ, സി.കെ. അജ്നാസ് എന്നിവർ വീട് സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.