പേരാമ്പ്ര: ചെറുവണ്ണൂർ പാമ്പിരികുന്ന് മലയൻറകണ്ടി കുഞ്ഞിരാമൻ പണിക്കർ നിര്യാതനായതോടെ നാടിന് നഷ്ടമായത് തെയ്യം കലയെ ജനകീയമാക്കിയ കലാകാരനെയാണ്. പഴയ കുറുമ്പ്രനാട് താലൂക്കിലെ ഒട്ടേറെ കാവുകളിൽ തെയ്യം കലാകാരനായും മേളപ്രമാണിയായും അരനൂറ്റാണ്ട് നിറഞ്ഞുനിൽക്കാൻ കുഞ്ഞിരാമപണിക്കർക്ക് കഴിഞ്ഞു. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന എണ്ണ മന്ത്രം, തെയ്യാട്ട്, ബലിക്കള തുടങ്ങിയ അനുഷ്ഠാന കലകളുടെ ആധികാരികത അവകാശപ്പെടാവുന്ന തലമുറയിലെ അവസാന കണ്ണിയാണ് അദ്ദേഹം. മലബാറിലെ വിശിഷ്യ, കുറുമ്പ്രനാട്ടിലെ പ്രമുഖ തെയ്യം കലാകാരന്മാരുടെ ഗുരുസ്ഥാനീയനായ കുഞ്ഞിരാമൻ പണിക്കർക്ക് ഫോക്ലോർ അക്കാദമി ഫെല്ലോഷിപ്പടക്കം ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തും തെയ്യങ്ങളവതരിപ്പിച്ച് ആദരമേറ്റുവാങ്ങിയ കുഞ്ഞിരാമൻ പണിക്കരുടെ അരങ്ങൊഴിയൽ മലബാറിലെ തെയ്യം കലാരംഗത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പാമ്പിരിക്കുന്ന് പ്രദേശത്തെ പഴയ തലമുറയിലെ ത്യാഗപൂർണമായ ജീവിതം നയിച്ച അദ്ദേഹം ആത്മാർഥതയുടെയും സ്നേഹത്തിൻെറയും ലളിത ജീവിതത്തിൻെറയും പ്രതീകവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.