പന്തിരിക്കര ബീഫ് സ്​റ്റാൾ അടപ്പിച്ചു

പാലേരി: പന്തിരിക്കരയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ബീഫ് സ്​റ്റാൾ ആരോഗ്യ വകുപ്പ്​ അധികൃതർ അടപ്പിച്ചു. കേടായ മാംസം വിൽക്കുന്നതായി പരാതി ലഭിച്ചതോടെയാണ് ബീഫ് സ്​റ്റാളുകളിലും കോഴിക്കടകളിലും പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾ ശുചീകരിച്ച ശേഷം തുറന്നാൽ മതിയെന്ന നിർദേശവും അധികൃതർ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.