കുറ്റ്യാടി ഗവ.ആശുപത്രിയിൽ വാക്സിൻ തീർന്നു

കുറ്റ്യാടി: ഗവ.ആശുപത്രി പരിധിയിൽ കോവിഡ് വാക്സിൻ തീർന്നു. ചൊവ്വാഴ്ച മുതൽ പ്രതിരോധ കുത്തിവെപ്പുകൾ നിർത്തി. ദിനേന ഇരുനൂറോളം പേർക്ക് കുത്തിവെപ്പ് നൽകിയിരുന്നതാണ്. ഇവിടെ ഞായറാഴ്ച വരെ ഒ.പിയിലെത്തുന്ന എല്ലാവരെയും ഞായറാഴ്ചക്ക് ശേഷം ലക്ഷണവുമായി വരുന്നവരെയും കോവിഡ് പരിശോധന നടത്തുമെന്നും അധികൃതർ അറയിച്ചു. ബുധനാഴ്ച 105 പേർക്ക് ആൻറിജൻ ടെസ്​റ്റും 38 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്​റ്റും നടത്തി. ആൻറിജൻ ടെസ്​റ്റിൽ 28 പേർക്ക് പോസിറ്റിവാണ്. അതിൽ 14 പേർ കുറ്റ്യാടി പഞ്ചായത്തിലും ബാക്കി മറ്റു പഞ്ചായത്തിലുള്ളവരുമാണ്. കുറ്റ്യാടി ഐഡിയൽ പബ്ലിക്​ സ്​കൂളിൽ കോവിഡ് ഡൊമിസിലിയറി കെയർ സൻെറർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അവിടെ മൂന്ന് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുറ്റ്യാടി ഗവ. ആശുപത്രിയിൽ അവലോകനയോഗം നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. കായക്കൊടിയിൽ 61 കുറ്റ്യാടി: കായക്കൊടിയിൽ ആൻറിജൻ ടെസ്​റ്റിൽ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. മൊത്തം 368 രോഗികളാണ് പഞ്ചായത്തിലുള്ളത്. 15ാം വാർഡ് ഒഴികെ ബാക്കി മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ് സോണാക്കിയിട്ടുണ്ട്. ഇതിൽ 14ാം വാർഡ് ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ് സോണാണ്. മരുതോങ്കരയിൽ ബുധനാഴ്ചവരെ 334 കോവിഡ് കേസുകളുണ്ട്. വേളം പഞ്ചായത്തിൽ ബുധനാഴ്ച ടെസ്​റ്റ്​ നടന്നിട്ടില്ല. മറ്റു പഞ്ചായത്തുകളിൽ നടത്തിയ ടെസ്​റ്റിൽ വേളത്തെ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 71 രോഗികൾ ഉണ്ട്. കാവിലുമ്പാറ പഞ്ചായത്തിൽ രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച ഒരാൾക്ക് അഞ്ചാം വാർഡുകാരനായ ഒരാൾക്ക് േപാസിറ്റിവ് ആയിട്ടുണ്ടെന്നും കുണ്ടുതോട് മെഡിക്കൽ ഒാഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.