കൊയിലാണ്ടി: കോവിഡ് വ്യാപനംമൂലം പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ജീവൻരക്ഷാമരുന്നുകൾ എത്തിച്ചുനൽകാൻ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ മൃത സഞ്ജീവനി പദ്ധതി. സേവന ചാർജുകളൊന്നുമില്ലാതെ ഏറ്റവും വിലക്കുറവിൽ ജീവൻരക്ഷാ മരുന്നുകൾ എത്തിക്കും. മരുന്ന് ആവശ്യമുള്ളവരുടെ ഫോൺ വഴിയുള്ള അപേക്ഷപ്രകാരം റെഡ് ക്രോസ് വളൻറിയർമാരായ ഷാജി കൂമുള്ളി, അഭയം റാഫി പൂക്കാട്, എ. മണികണ്ഠൻ, ടി.പി. അജയൻ, ബ്രിജേഷ് ഉള്ളിയേരി, മുഹമ്മദ് റാഫി ചെങ്ങോട്ടുകാവ്, ജഗദീഷ് പുത്രമണ്ണിൽ എന്നിവർ താലൂക്കിൻെറ ഏതുഭാഗത്തും മരുന്നുകൾ എത്തിക്കും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് വൈസ് ചെയർമാൻ മാടഞ്ചേരി സത്യനാഥനാണ് പദ്ധതിയുടെ ഏകോപനച്ചുമതല. ഫോൺ: 9447276824.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.