ബാലുശ്ശേരിയിൽ കോവിഡ് രൂക്ഷം

ബാലുശ്ശേരി: ബാലുശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ഇതിൽ 12ാം വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണാണ്​. ഇവിടെ 50 ഓളം പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്​തിട്ടുള്ളത്. കഴിഞ്ഞ ദിവസം രണ്ടുപേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്​തു. പനായി കുഞ്ഞോത്ത് സുകുമാരൻ (60), പനായി നൊച്ചങ്ങൽ എം. പ്രകാശൻ (59) എന്നിവരാണ് ചൊവ്വാഴ്​ച മരിച്ചത്. ഇതിനെ തുടർന്നാണ് വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നാം വാർഡിൽ മാത്രമാണ് പോസിറ്റിവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാത്തത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 300ൽ അധികം കോവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്. ബുധനാഴ്​ച സമ്പർക്കം വഴി 56 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാലുശ്ശേരി പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പി​ൻെറയും ഗ്രാമപഞ്ചായത്തി​ൻെറയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടന്നു വരുന്നുണ്ട്. ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ വാർഡിലേക്കുള്ള പോക്കുവരവുകൾ നിയന്ത്രിച്ചു. ബാലുശ്ശേരി ടൗൺ ഇപ്പോൾ മിനി ലോക്​ഡൗണിലേക്ക് എത്തിയ അവസ്ഥയാണ്. കടകമ്പോളങ്ങളിൽ അത്യാവശ്യമായവ മാത്രമാണ് തുറക്കുന്നത്. യാത്രാവാഹനങ്ങളും കുറഞ്ഞിട്ടുണ്ട്. കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഒന്നുരണ്ട് ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. അതാകട്ടെ പത്തിൽ കുറഞ്ഞ യാത്രക്കാരുമായാണ് സർവിസ്. പെരുന്നാൾ കച്ചവടമെല്ലാം സ്​തംഭിച്ചതിനാൽ വ്യാപാരികളാണ് കൂടുതൽ ദുരിതത്തിലായത്. കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതിനാൽ ആ ദിവസങ്ങളിലെ കെട്ടിട വാടക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകൾക്ക് സർക്കാർ നിർദേശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.