തീ പിടിച്ച എ.സി പൊട്ടിത്തെറിച്ച്​ മലയാളി ദമ്പതികൾ മരിച്ചു

ബംഗളൂരു: കർണാടകയിലെ ബെള്ളാരിയിൽ കിടപ്പുമുറിയിലെ എ.സി പൊട്ടിത്തെറിച്ച്​ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ മലയാളി ദമ്പതികള്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര അപ്പക്കല്‍ ജോയി പോള്‍ (66), ഭാര്യ ഉഷ ജോയ് (58) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. ശബ്​ദംകേട്ട് തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്ന മകന്‍ എത്തി വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ബെള്ളാരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉഷ മരിച്ചിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജോയി മരിച്ചത്. ഒഴാഴ്ചമുമ്പ് എ.സിയിലെ തകരാര്‍ ടെക്നീഷ്യനെത്തി ശരിയാക്കിയിരുന്നെങ്കിലും എ.സി പൂർണമായും പ്രവർത്തനസജ്ജമായിരുന്നില്ല. പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയായിരുന്ന ജോയ് പോള്‍ 15 വര്‍ഷം മുമ്പാണ് ബെള്ളാരിയിലെത്തിയത്. ജിന്‍ഡാല്‍ സ്​റ്റീല്‍ പ്ലാൻറിലെ കരാര്‍ജോലികള്‍ ഏറ്റെടുത്തുനടത്തുന്ന പോള്‍ എച്ച്.ആർ സൊലൂഷന്‍സ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. മക്കള്‍: ശിഖ, സുബിന്‍ ജോയ്. മരുമകന്‍: ജോര്‍ജ് എഡിസണ്‍ ചീരാന്‍. BLR OBIT JOY PAUL AND USHA DEATH ജോയി പോളും ഭാര്യ ഉഷ ജോയിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.