അന്തർസംസ്ഥാന തൊഴിലാളികളിലും കോവിഡ് പടരുന്നു; ബോധവത്കരണവുമായി അധികൃതർ

വടകര: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമ്പോഴും കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വടകര നഗരസഭയിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. 115 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1132 പേരാണ് ചികിത്സയിലുള്ളത്. 59 പേർക്ക് നെഗറ്റിവ് ആയിട്ടുണ്ട്. 1214 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മണിയൂരിൽ 143 പേർ പുതുതായി രോഗബാധിതരായി. 612 പേരാണ് ചികിത്സയിലുള്ളത്. അഴിയൂർ പഞ്ചായത്തിലെ 3,10, 18 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോൺ ആക്കി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 36 ശതമാനമാണ്. നേരത്തേ 4, 9, 14, 15 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോൺ ആയി നിലവിലുണ്ട്. പഞ്ചായത്തിൽ ആകെ 18ൽ ഏഴു വാർഡുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. അന്തർസംസ്ഥാന തൊഴിലാളികളിലും രോഗം പടരുന്നുണ്ട്​. ഇതോടെ ബോധവത്കരണവുമായി അധികൃതർ രംഗത്തിറങ്ങി. അഴിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മാഹി റെയിൽവേ സ്​റ്റേഷൻ പരിസരത്തുള്ള ക്വാർട്ടേഴ്സിലെ താമസക്കാർക്ക് കോവിഡ് ബാധിച്ചതോടെ ആർ.ആർ.ടി നേതൃത്വത്തിൽ വിവിധ ഭാഷകളിൽ ക്ലാസ് നൽകി. തമിഴ്നാട്, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. മാഹി ബൈപാസ് റോഡ് നിർമാണത്തിലേർപ്പെട്ട കക്കടവിലെ തൊഴിലാളികൾക്കും ക്ലാസ് നൽകി. ഹോംഗാർഡി​‍ൻെറ സഹായത്തോടെയാണ് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുന്നത്. ചോറോട് പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 550 കടന്നു. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഡൊമിസിലറി സൻെററി​‍ൻെറ ഒരുക്കം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.