കുറ്റ്യാടി മണ്ഡലത്തിൽ കോവിഡ് പ്രതിരോധ കർമപദ്ധതിക്ക് തുടക്കംകുറിക്കും

ആയഞ്ചേരി: കുറ്റ്യാടിയുടെ നിയുക്ത എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കർമപദ്ധതി തയാറാക്കുന്നു. ഇതിനായി തൊട്ടടുത്ത ദിവസങ്ങളിൽ പഞ്ചായത്ത്, ബ്ലോക്ക്തല യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് അദ്ദേഹം കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് ഭാരവാഹിയോഗത്തെ അറിയിച്ചു. ഏഴിന് നടക്കുന്ന വിജയദിനം മണ്ഡലത്തിലെ തിളക്കമാർന്ന വിജയത്തിൻെറ സാഹചര്യത്തിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും കുടുംബാംഗങ്ങൾക്ക്​ മധുരപലഹാരം വിതരണം ചെയ്തും ഏഴ് മണിക്ക് ഗൃഹാന്തരീക്ഷത്തിൽ ആഘോഷിക്കാനും തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നമുറക്ക് ​െതരഞ്ഞെടുപ്പ് അവലോകനങ്ങൾ പൂർത്തിയാക്കും. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. യോഗത്തിൽ ചെയർമാൻ കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ദിനേശൻ, കെ.കെ. ലതിക, പി. സുരേഷ് ബാബു, ആയാടത്തിൽ രവി, വടയക്കണ്ടി നാരായണൻ, സി.എച്ച്. ഹമീദ്, വള്ളിൽ ശ്രീജിത്ത്, കോറോത്ത് ശ്രീധരൻ, വിനോദ് ചേറിയത്ത്, അഷ്റഫ്, കെ.പി. പവിത്രൻ, പി. രാധാകൃഷ്ണൻ, പി.കെ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.