ചോമ്പാൽ ഹാർബറിൽ സാമൂഹിക അകലം പാലിക്കുന്നില്ല;ആർ.ഡി.ഒ പൊലീസ് റിപ്പോർട്ട് തേടി

വടകര: ചോമ്പാൽ ഹാർബറിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന പരാതിയിൽ ആർ.ഡി.ഒ പൊലീസ് റിപ്പോർട്ട് തേടി. ഹാർബറിൽ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ. കോവിഡ് വ്യാപനം വർധിച്ചുവരുന്ന അഴിയൂർ ചോമ്പാല ഹാർബറിൽ ധാരാളം പേർ ഒത്തുകൂടുകയും സാമൂഹിക അകലം പാലിക്കാതെ രാവിലെ മുതൽ ഹാർബറിൽ പ്രവേശിക്കുകയും ചെയ്യുന്നത്​ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ആർ.ഡി.ഒ ഹാർബറിൽ പരിശോധന നടത്തി. വടകര ആർ.ഡി.ഒ എൻ.ഐ. ഷാജുവി​‍ൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹാർബർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ചോമ്പാൽ പൊലീസിൽനിന്ന്​ റിപ്പോർട്ട് തേടിയത്. ലേലം നടത്തിപ്പികാരുമായി സംസാരിച്ച് ആർ.ഡി.ഒ വിവരങ്ങൾ ശേഖരിച്ചു. മത്സ്യവ്യാപാരത്തിന് എത്തുന്നവരും മറ്റുമായി ഹാർബറിൽ ഒരുവിധ നിയന്ത്രണവും പാലിക്കുന്നില്ലെന്നാണ് പരാതി. നിയന്ത്രണം പാലിക്കുന്നില്ലെങ്കിൽ ഹാർബർ താൽക്കാലികമായി അടച്ചിടുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. ഹർബറിൽ ആർ.ഡി.ഒയുടെ ഫീൽഡ് പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സെക്ടറൽ മജിസ്ട്രേറ്റ് സത്യൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.