വൈദ്യുതി വിച്ഛേദിക്കരുത്​

വടകര: രണ്ടാം ലോക്ഡൗണിൽ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിൽനിന്ന്​ കെ.എസ് ഇ.ബി പിന്മാറണമെന്ന് മർച്ചൻറ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. വടകര ക്യൂൻസ് റോഡിലെ 15ഓളം വ്യാപാര സ്ഥാപനങ്ങളുടെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. കഴിഞ്ഞ ലോക്ഡൗണിൽ സാവകാശം തന്നപ്പോൾ മുഴുവൻ സഖ്യയും അടച്ചുതീർത്തവരാണ് വ്യാപാരികൾ. വ്യാപാര സ്ഥാപനങ്ങൾ പൂർവസ്ഥിതിയിലാവുന്നതുവരെ വൈദ്യുതിബന്ധം വിച്ഛേദിക്കരുതെന്ന് വടകര മർച്ചൻറ്സ്​​ അസോസിയേഷൻ പ്രസിഡൻറ്​ എം. അബ്​ദുസ്സലാം, ജനറൽ ​െസക്രട്ടറി പി.കെ. രതീഷൻ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.