കൊടിയത്തൂർ: പഞ്ചായത്തിൻെറ അതിർത്തികളിലൂടെ കടന്നുപോവുന്ന ചാലിയാറിലെ ചെറുവാടി കടവിൽ അറവു മാലിന്യങ്ങൾ നിക്ഷേപിക്കുകയും മാലിന്യങ്ങൾ കയറ്റിയ വാഹനങ്ങൾ കഴുകുകയും ചെയ്യുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം അറവു മാലിന്യം കയറ്റിയ വാഹനം കഴുകുകയും മാലിനും നിക്ഷേപിക്കുകയും ചെയ്തിരുന്നു. ചെറുതും വലുതുമായ നിരവധി കുടിവെള്ള വിതരണ പദ്ധതികളാണ് ചാലിയാറിനെ ആശ്രയിച്ചുള്ളത് .ഇത് പലപ്പോഴും ശുദ്ധീകരിക്കാറുമില്ലെന്നു നാട്ടുകാർ പറയുന്നു . കഴിഞ്ഞ വർഷങ്ങളിൽ സി.ഡബ്ലിയു.ആർ.ഡി.എമ്മിൻെറ പരിശോധനയിൽ മനുഷ്യമലത്തിലൂടെ ഉടലെടുക്കുന്ന കോളിഫോം ബാക്ടീരിയ ഏറ്റവും കൂടുതലുള്ളത് ചാലിയാറിലാണെന്ന് കണ്ടെത്തിയിരുന്നു. പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് വാർഡ് അംഗത്തിൻെറ നേതൃത്വത്തിൽ കടവും പരിസരവും ശുചീകരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചാലിയാറിൽ അറവ് മാലിന്യങ്ങൾ കയറ്റിയ വാഹനങ്ങൾ കഴുകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പുഴയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയോ വാഹനങ്ങൾ കഴുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് വിളകോട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.