മാവൂരിൽ പരിശോധന കർശനമാക്കി

മാവൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ മാവൂരിൽ പൊലീസ് പരിശോധന കർശനമാക്കി. മാവൂർ പൊലീസ് സ്​റ്റേഷന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. അത്യാവശ്യ യാത്രക്കാരെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. അനാവശ്യമായി ഇറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്. പൊലീസിന് പുറമെ ഇന്ത്യൻ റിസർവ് ബറ്റാലിയൻെറ 16 പേരും താൽക്കാലിക സേവനത്തിന് നിയോഗിച്ച വളൻറിയർമാരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ജില്ല അതിർത്തിയായ ഊർക്കടവ് പാലത്തിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊലീസും സെക്ടറൽ മജിസ്ട്രേറ്റിൻെറ നേതൃത്വത്തിലുള്ള സംഘവും പട്രോളിങ്ങും പരിശോധനയും നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.