പൊലീസുകാര്‍ക്ക് കുത്തിവെപ്പ്​ നിര്‍ബന്ധം

കോഴിക്കോട്: അഞ്ചു ജില്ലകളിലെ പൊലീസ്​ സേനാംഗങ്ങൾക്കിടയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷമാണെന്നും ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് കുത്തിവെപ്പ്​ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം. സംസ്ഥാന പൊലീസി‍ൻെറ സ്‌റ്റേറ്റ് വെല്‍ഫെയര്‍ വിഭാഗത്തി‍ൻെറ ചുമതല വഹിക്കുന്ന ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി കെ. പത്മകുമാറാണ് നിര്‍ദേശം നല്‍കിയത്. എല്ലാ പൊലീസുകാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. പാലക്കാട്, കോട്ടയം, തൃശൂര്‍ സിറ്റി, മലപ്പുറം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പൊലീസിനുള്ളില്‍ കോവിഡ് രൂക്ഷമായത്. ഏപ്രില്‍ 27 മുതല്‍ മേയ്​ മൂന്നു മൂന്നുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിയുടെ ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.